¡Sorpréndeme!

കുടിച്ചു ലക്ക്കെട്ട് ദീപിക! പണികിട്ടിയത് ഇങ്ങനെ | filmibeat Malayalam

2017-11-07 1,674 Dailymotion

Deepika Padukone shamed for her picture On Instagram

നടി ദീപിക പദുക്കോണിന് കിട്ടിയത് എട്ടിന്‍റെ പണി. ഇപ്പോള്‍ പുറത്ത് വന്ന ഒരു ചിത്രത്തിന്റെ പേരില്‍ ആരാധകര്‍ നടിയ്ക്ക് നേരെ പൊങ്കാല നടത്തി കൊണ്ടിരിക്കുകയാണ്. നടന്മാര്‍ക്കൊപ്പം കെട്ടിപിടിച്ച് നില്‍ക്കുന്ന ദീപിക മദ്യപിച്ച് ബോധമില്ലാതെ നില്‍ക്കുകയാണെന്നാണ് ആരോപണം. ചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്. മുന്‍ കാമുകന്‍ രണ്‍ബീര്‍ കപൂറിന്റെ സഹോദരന്‍മാരാണ് ദീപികക്കൊപ്പം ചിത്രത്തിലുള്ളത്. അര്‍മാന്‍ ജെയിനും ആദര്‍ ജെയിനിനുമൊപ്പമാണ് നടി നില്‍ക്കുന്നത്. ഇവരാണ് ചിത്രം പുറത്ത് വിട്ടതും. ഈ ചിത്രങ്ങളിലൊന്നും നടി മദ്യപിക്കുന്നതോ മറ്റ് മോശം കാര്യങ്ങള്‍ ചെയ്യുകയോ ചെയ്തിട്ടില്ല. പത്മാവതിയാണ് ദീപികയുടേതായി അടുത്തതായി വരാന്‍ പോകുന്ന ചിത്രം. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും, ഷാഹിദ് കപൂറും ഒന്നിക്കുന്ന സിനിമയാണ് പത്മാവതി.